ഹരിയാനയുടെ തിരഞ്ഞെടുപ്പിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് നടത്തിയ വോട്ട് തട്ടിപ്പിൻ്റെ കണക്ക് ചുരുക്കത്തിൽ:
ബ്രസീലിയൻ മോഡലായ വനിത ഹരിയാന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 22 തവണ !??!!
പേര് - സ്വീറ്റി, സരസ്വതി.
ഒരേ ചിത്രമുളള ഐഡി വെച്ച്, ഒരു മണ്ഡലത്തിൽ 100 വോട്ട് !!!
പട്ടികയിൽ 124177
വ്യാജ ചിത്രങ്ങൾ!!
ഹരിയാനയിൽ 25 ലക്ഷം വോട്ട് ചോരി, 5 വിഭാഗങ്ങളായി:
ഇരട്ട വോട്ടർമാർ - 5,21,619
അസാധുവായ വിലാസങ്ങൾ - 93,174
ബൾക്ക് വോട്ടർമാർ - 19,26,351
ഫോം 6 (ചേർക്കലുകൾ) ദുരുപയോഗം -
ഫോം 7 (നീക്കം) ദുരുപയോഗം -
മൊത്തം - 25,41,144.
ഫോം 6, ഫോം 7 വിഭാഗങ്ങൾ ഇപ്പോൾ ശൂന്യമായി വെച്ചിരിക്കുന്നു, കാരണം മഹാദേവപുരത്തിനു ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഡാറ്റ നൽകുന്നില്ല.
ഹരിയാനയിലെ ചതിയുടെ ചിത്രം ഇതാണ്-
ഹരിയാന - 2 കോടി വോട്ടർമാർ
വോട്ട് ചോരി - 25 ലക്ഷം (അതിലേറെയും ആകാം)
അതായത്, ഹരിയാനയിലെ ഓരോ 8 വോട്ടർമാരിലും ഒരാൾ വ്യാജവോട്ടർ ആയിരുന്നു.
ഇത്ര വലിയ വോട്ട് ചോരി നടന്നിട്ടും, കോൺഗ്രസിന് സംസ്ഥാന ഭരണം നഷ്ടപ്പെട്ടത് വെറും 22,779 വോട്ടിന് ! അത്ഭുതം തോന്നരുത്, അതിശയിക്കരുത് ഇത് മങ്കി ബാത്തിൻ്റെ കാലമാണ്.
ഹരിയാന തെരഞ്ഞെടുപ്പ് റിസൾട്ടുകൾ എങ്ങിനെ അട്ടിമറിക്കപ്പെട്ടു എന്നാണ് രാഹുൽ ഇപ്പോൾ പത്രസമ്മേളനത്തിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്. വോട്ട് ചോരി എക്സ്പോസ് ചെയ്യുന്ന മൂന്നാമത്രെ പത്രസമ്മേളനം. ഇതൊക്കെ ഇവിടെ നടക്കുമെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പ്രയാസമുള്ള തെളിവുകളാണ് മുന്നിലെത്തിയത് എന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ പത്രസമ്മേളനം തുടങ്ങുന്നത്.
ഹരിയാന മുഖ്യമന്ത്രി വോട്ടെടുപ്പ് കഴിഞ്ഞ രണ്ടാം ദിവസം പറഞ്ഞത് നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട, ബിജെപി അധികാരത്തിൽ വരും, അതിനുള്ള "വ്യവസ്ഥ"യൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട് എന്ന്.. ആ വ്യവസ്ഥ എന്താണെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസ്സ് തൂത്തുവാരുമെന്ന് പറഞ്ഞ ഇലക്ഷൻ റിസൾട്ട് എങ്ങിനെ മാറി മറിഞ്ഞു എന്നാണ് അദ്ദേഹം ഡാറ്റയുടെ പിൻബലത്തിൽ വിശദീകരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ 73 ഇടത്ത് കോൺഗ്രസ്സ് ലീഡ് ചെയ്തപ്പോൾ പതിമൂന്നിടത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്തത്. ഹരിയാനയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും പോസ്റ്റൽ വോട്ടുകളുടെ ദിശയിൽ നിന്ന് ഫൈനൽ റിസൾട്ടുകൾ മാറിയിട്ടില്ല.ആരാണ് ഈ സ്ത്രീ എന്നാണ് ഈ പോസ്റ്റിലെ ചിത്രം ഡിസ്പ്ലേ ചെയ്ത് രാഹുൽ ചോദിക്കുന്നത്. ഇരുപത്തിരണ്ട് തവണ വോട്ട് ചെയ്ത സ്ത്രീ.. സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പല പേരുകളിൽ.. പ്രശസ്തയായ ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം വെച്ചാണ് ഇത്രയും വോട്ടുകൾ ലിസ്റ്റിൽ ചേർത്തത്. ആനന്ദിലും മഹാദേവപുരയിലും നടന്ന അതേ മോഡസ് ഓപ്പറാണ്ടി.
ഇത്തരത്തിൽ ഇരുപത്തിയഞ്ച് ലക്ഷം വ്യാജവോട്ടുകൾ അവിടെ ചെയ്യപ്പെട്ടു എന്നാണ് കണക്കുകൾ നിരത്തി രാഹുൽ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷത്തി ഇരുപത്തി ഒന്നായിരം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ. തൊണ്ണൂറ്റി മുവ്വായിരം വ്യാജ വിലാസങ്ങൾ, പത്തൊമ്പത് ലക്ഷത്തി ഇരുപത്തിയാറായിരത്തിലധികം ബൾക്ക് വോട്ടുകൾ.. അതായത് ഒറ്റമുറി വീട്ടിലോ ഫ്‌ളാറ്റിലോ എണ്ണമറ്റ വോട്ടർമാർ. ഫോം സിക്‌സും ഫോം സെവനും വഴി നടന്ന വ്യാജവോട്ടുകൾ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല, അതിലേക്കുള്ള എക്സസ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നും രാഹുൽ പറയുന്നു.
ഒറ്റ ഫോട്ടോ വെച്ച് നൂറ് കണക്കിന് വോട്ടർമാരെ ചേർത്തതിന്റെ തെളിവുകളും രാഹുൽ ഡിസ്‌പ്ലേ ചെയ്തു. ഒരേ ഫോട്ടോ.. വ്യത്യസ്ത ബൂത്തുകളിൽ, വ്യത്യസ്‍ത പേരുകളിൽ, വ്യത്യസ്ത വയസ്സുകളിൽ. ഒരേ സ്ത്രീയുടെ ഫോട്ടോ വെച്ച് രണ്ട് ബൂത്തുകളിലായി ഇരുന്നൂറ്റി ഇരുപത്തിയെട്ട് വോട്ടുകൾ. രണ്ട് മാധ്യമപ്രവർത്തകരെ വേദിയിലേക്ക് വിളിച്ചു വരുത്തി രാഹുൽ ആ ഡാറ്റ കാണിച്ചു കൊടുക്കുന്നു.
"ബിജെപിയുമായി വെറും ഇരുപത്തിരണ്ടായിരം വോട്ടുകളുടെ വ്യത്യാസത്തിനാണ് റിസൾട്ട് വന്നപ്പോൾ ഞങ്ങൾ പരാജയപ്പെട്ടത്. എന്നാൽ ഇരുപത്തിയഞ്ച് ലക്ഷം വോട്ടുകളാണ് ഇതുപോലെ കൃത്രിമമായി ചേർക്കപ്പെട്ടത്" എന്ന് രാഹുൽ പറയുമ്പോൾ അവിടെ നടന്ന അട്ടിമറിയുടെ ഗ്രാവിറ്റി നമുക്കൂഹിക്കാവുന്നതേയുള്ളു. .ഇത് എഴുതുമ്പോഴും പത്രസമ്മേളനം തുടരുകയാണ്. ഈ രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം എങ്ങിനെ അട്ടിമറിക്കപ്പെടുന്നു എന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. നമ്മുടെ മാധ്യമങ്ങൾ ഇത് ലൈവായി കാണിച്ചു കൊള്ളണമെന്നില്ല, പക്ഷേ നമ്മുടെ രാജ്യത്തോടും അത് പടുത്തുയർത്തപ്പെട്ട അടിസ്ഥാന ശിലകളോടും ആദരവുള്ള നമ്മൾ ഇതിനെ അവഗണിക്കരുത്.. കൂടുതൽ മനുഷ്യരിലേക്ക് രാഹുലിന്റെ ഈ പത്രസമ്മേളനം എത്തിച്ചേ മതിയാകൂ.
When Rahul Gandhi released a picture of vote rigging in Haryana






















